Song Cover Image

പൈതലേ

നിന്റെ മുടിത്തിരയിൽ ആഴ്ന്നുപോയി പൈതലേ എന്റെ ശോകത്തിൻ കറുത്ത പുഷ്പം.. നിന്റെ ചിരികളിൽ അലിഞ്ഞുപോയി പൈതലേ എന്റെ സ്നേഹത്തിൻ നിറ വസന്തം.. നിന്റെ പാദങ്ങൾ പൊളിച്ചെഴുതി എന്റെ ലോകത്തിൻ മതിൽ കെട്ടുകൾ.. നിന്റെ പ്രപഞ്ചത്തിൽ ഞാൻ ഒരു പട്ടമായ് അന്തരീക്ഷത്തിൽ ഉയർന്നുപോയി.. വിസ്ത്രിത വർണ്ണ പ്രപഞ്ച വിസ്സ്‌ഫോടനം അന്തരംഗങ്ങളെ സഫലമാക്കി.. നിന്റെ ലോകങ്ങളും എന്റെ ലോകങ്ങളും നമ്മുടെ ലോകം വിശാലമാക്കി..